പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ് വി പ്രതീപ്‌
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ് വി പ്രതീപ്‌

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിന് പിന്നിലെ ദൂരൂഹത നീക്കണം; ചെന്നിത്തല

ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണം.
Published on

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു. 

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് സമീപം ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വണ്‍വേയിലൂടെയാണ് വാഹനം ഓടിച്ചിരുന്നത്. അതേദിശയില്‍ വന്ന കാറിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

പ്രദീപിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കാനായി ഫോര്‍ട്ട് അസിസറ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സംഘം പരിശോധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com