

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തില്‍ പറയുന്നു. ബിജെപി പ്രവര്‍ത്തകരെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ബിജെപി ആരോപിക്കുന്നതുപോലെ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. തുടര്‍ച്ചയായ പൊലീസിന്റ ഭീഷണിയാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.
'ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു'- ആത്മഹത്യയില്‍ പറയുന്നു.
'നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാലതാമസം ഉണ്ടാക്കി. ഞാനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ'- ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നു.
തിരുമല അനിലിന്റെ മരണത്തില്‍ ആന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. വലിയശാല ഫാം ടൂര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടിക തയാറാക്കുമെന്് പൊലീസ് പറഞ്ഞു. കൗണ്‍സിലര്‍മാര്‍, സഹപ്രവര്‍ത്തകര്‍, സൊസൈറ്റിയിലെ ജീവനക്കാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
