നാളെ തിയറ്റർ തുറക്കും, ആദ്യ ദിവസമെത്തുക അന്യഭാഷാ ചിത്രങ്ങൾ

ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് ആദ്യമായി റിലീസിന് എത്തുന്ന മലയാള ചിത്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി; കോവിഡിനെ തുടർന്ന് നീണ്ടനാളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ നാളെ തുറക്കും. അന്യഭാഷാ ചിത്രങ്ങളോടെയാണ് തിയറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ ആണ് തിയറ്ററുകളിലെ ഉ​ദ്ഘാടന ചിത്രം. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് ആദ്യമായി റിലീസിന് എത്തുന്ന മലയാള ചിത്രം. നവംബർ 12 ന് ദുൽഖർ സൽമാന്റെ കുറുപ്പ് കൂടി എത്തുന്നതോടെ തിയറ്ററുകൾ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുൽഖറിന്റെ കുറുപ്പിൽ പ്രതീക്ഷ

ഇം​ഗ്ലീഷ് ചിത്രം വെനം 2, തമിഴ്നാട്ടിൽ സൂപ്പർഹിറ്റായ ഡോക്ടർ എന്നിവയും സംസ്ഥാനത്തെ തിയറ്ററുകളിൽ എത്തും. നവംബർ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി എന്നീ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ് നവംബർ 12ന് എത്തുന്നതോടെ തിയറ്ററുകളിലെ ആഘോഷം തിരിച്ചെത്തുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. 

തിയറ്റർ നിറക്കാൻ കാവൽ

നവംബർ 19നാണ് ആസിഫ് അലിയുടെ എല്ലാം ശരിയാകും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്, 25നാണ് സുരേഷ് ഗോപി ചിത്രം കാവലും എത്തുന്നതോടെ തിയറ്ററുകൾ നിറയും. ജിബൂട്ടി, അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളും ക്രിസ്മസ് റിലീസായി എത്തും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി മാസങ്ങളായിട്ടും മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഒടിടിയിലേക്ക് ഇല്ലെങ്കിലും തിയറ്ററുകളിലെ 50ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് റിലീസ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com