'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

നാട്ടുകാര്‍ എത്തുമ്പോൾ നിലത്ത് ജയ മരിച്ചു കിടക്കുന്നതാണ് കണ്ടത്
jaya murder case
മരിച്ച ജയ ടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് 58 കാരി ജയയുടെ മരണത്തിനിടയാക്കിയത്. മകന്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടറാണ് കൊലപാതകമാണെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാട്ടുകാര്‍ ജയയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടുകാര്‍ കാണുമ്പോള്‍ നിലത്ത് ജയ മരിച്ചു കിടക്കുന്നതാണ് കണ്ടത്. എന്നാല്‍ പൊലീസ് എത്തുമ്പോള്‍ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മകന്‍ ബിജു മദ്യപിച്ച് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

jaya murder case
'വിവാഹം കഴിഞ്ഞും ബന്ധം തുടര്‍ന്നു, അതാണ് തര്‍ക്കമുണ്ടായത്'; അടിച്ചെന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ

ഇതേത്തുടര്‍ന്നാണ് ബിജുവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ബിജുവിന്റെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Massacre in South Africa; 12 dead in Johannesburg shooting; average murder rate in the country reaches 60
today top five news
kerala police
Reji, Saji
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com