'ഭരണയന്ത്രം വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ല; സേവന നിലവാരത്തെക്കുറിച്ച് പരാതികളേറുന്നു'; വിമർശനവുമായി മുൻ ധനമന്ത്രി

അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍ കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ പോരായ്മകളുടെ തെളിവുകളിലൊന്നാണ്
ഡോ. തോമസ് ഐസക്ക്/ ഫയല്‍
ഡോ. തോമസ് ഐസക്ക്/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമര്‍ശിച്ച് മുതിർന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിലേത്. എങ്കിലും  അതിന് നിരവധി പോരായ്മകളുണ്ടെന്നാണ് മുൻ ധനമന്ത്രിയുടെ വിമർശനം. 'പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം' എന്ന തലക്കെട്ടില്‍ 'ചിന്ത' വാരികയില്‍ എഴുതിയ ലേഖനത്തിലാണ് സർക്കാർ സംവിധാനങ്ങളെക്കുറിച്ച് വിമർശമുന്നയിച്ചത്. 

അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍ കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ പോരായ്മകളുടെ തെളിവുകളിലൊന്നാണ്. വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ല. സേവന മേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികൾ വർധിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. 

കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ലാത്തതുമായി മാറിയത്.  ഇടതുപക്ഷ സര്‍ക്കാരുകള്‍ പരിഷ്കരണത്തിന് ഓരോ ഘട്ടത്തിലും  പരിശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാൽ വലതുപക്ഷ സര്‍ക്കാരുകള്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂവെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com