'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ആര്‍ഷോയ്‌ക്കെതിരെ പരാതിയുമായി മുന്‍ എസ്എഫ്‌ഐ നേതാവ്

എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമായ ഷാനിഫ് ആണ് പരാതിക്കാരന്‍.
ഷാനിഫ്
പിഎം ആര്‍ഷോ-
Updated on
1 min read

പാലക്കാട്: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവിന്റെ പരാതി. എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമായ ഷാനിഫ് ആണ് പരാതിക്കാരന്‍. പികെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ അനുവദിക്കില്ലെന്നും തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷാനിഫ് പറഞ്ഞു.

ഷാനിഫ്
'രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?'

വാട്‌സ് ആപ്പ് കോളില്‍ വിളിച്ച് പിഎം ആര്‍ഷോ അസഭ്യവര്‍ഷവും നടത്തിയതായാണ് ആക്ഷേപം. സിപിഎം വിമത കണ്‍വെന്‍ഷനില്‍ ആര്‍ഷോയ്ക്കതിരെ പികെ ശശി ആരോപണം ഉന്നയിച്ചിരുന്നു.

ഷാനിഫ്
'മമ്മൂക്ക എന്നെ അപമാനിച്ചു, ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാനും'; തുറന്നു പറഞ്ഞ് സംവിധായകന്‍

പികെ ശശി സര്‍ക്കാരില്‍ നിന്ന് മേടിച്ച ആനൂകൂല്യം തിരിച്ചടിപ്പിക്കുമെന്ന് പറഞ്ഞാണ് ആര്‍ഷോ ഫോണ്‍ സംഭാഷണം തുടങ്ങിയത്. പിന്നീട് തെറി പറയാന്‍ തുടങ്ങി. നാവുകുഴഞ്ഞതുപോലെയായിരുന്നു സംസാരം. ബന്ധം മുറിയരുതെന്ന് കരുതി ഏറെ നേരം ക്ഷമിച്ചു. തെറി തുടര്‍ന്നപ്പോള്‍ അതേരീതിയില്‍ തിരിച്ചുപറഞ്ഞു. എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാം. താന്‍ പലരെയും കുത്തിയിട്ടുണ്ടെന്നു പറഞ്ഞു. അതിന് പിന്നാലെയായിരുന്നു വധഭീഷണി. കൊന്നുകളയും എന്ന് പറഞ്ഞപ്പോള്‍ ആര്‍ഷോ സംസാരിക്കുന്നിടത്തേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടാക്കിയെന്നും ഷാനിഫ് പറഞ്ഞു.

Summary

'Threatened to Kill Me': Former SFI Leader Files Complaint Against PM Arsho

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com