അവധി ആഘോഷിക്കാനെത്തി, പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; കോതമംഗലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്
Kothamangalam student death
Kothamangalam student death
Updated on
1 min read

കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുൽ ( കോട്ടയം) എന്നിവരാണ് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്.

Kothamangalam student death
വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി ദിനമായതിനാല്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Kothamangalam student death
തൃശൂര്‍ റിപ്പര്‍ മോഡല്‍ ആക്രമണം: 'പിന്നില്‍ അവിഹിതം', പ്രതി 24 മണിക്കൂറിനകം പിടിയില്‍- വിഡിയോ

ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനെത്തിയത്. ഇടമലയാര്‍ ഡാമിന് താഴെയുള്ള ഭാഗത്താണ് പലവന്‍പടി പുഴ. ഡാമിലെ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം വെള്ളം തുറന്നു വിടുന്നതിനാല്‍, വേനല്‍ക്കാലത്തും ശക്തമായ വെള്ളമുണ്ടാകും. നല്ല ഒഴുക്കുമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

Summary

Three students drown in Palavanpadi river in Kothamangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com