തൃശൂര്‍ റിപ്പര്‍ മോഡല്‍ ആക്രമണം: 'പിന്നില്‍ അവിഹിതം', പ്രതി 24 മണിക്കൂറിനകം പിടിയില്‍- വിഡിയോ

പുതുക്കാട് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതിയെ 24 മണിക്കൂറുകള്‍ക്കകം പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്.
Thrissur Ripper Model Attack
സിറിൾ, റിപ്പർ മോഡൽ ആക്രമണം
Updated on
1 min read

തൃശൂര്‍: പുതുക്കാട് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതിയെ 24 മണിക്കൂറുകള്‍ക്കകം പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പോട്ട പനമ്പിള്ളി നഗര്‍ പടിഞ്ഞാറേക്കാടന്‍ വീട്ടില്‍ സിറിളിനെ അറസ്റ്റ് ചെയ്തത്. പിന്നില്‍ അവിഹിതമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നില്‍ വച്ചാണ് സംഭവം. യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മരത്താക്കര പുഴമ്പള്ളം സ്വദേശിയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

യുവാവിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നതായും ഒരുമിച്ചു കഴിയുന്നതിനായാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സിറിളിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. യുവാവിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ചാലക്കുടിയില്‍ നിന്നു ചുറ്റിക വാങ്ങിയ ഇയാള്‍ കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നു ഉദ്ദേശമെന്നും പൊലീസ് പറയുന്നു.

Thrissur Ripper Model Attack
'പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരം', കെസിക്കെതിരെ വ്യാജ പോസ്റ്റ്, എഐസിസിക്ക് പരാതി നല്‍കി കെ സി ജോസഫ്

അവിവാഹിതനായ പ്രതിയുടെ വഴിവിട്ട ബന്ധമാണ് ക്രൂരമായ അതിക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 25 ഓളം രഹസ്യ പൊലീസിനെ നിയോഗിക്കുകയും ഗ്രൂപ്പുകളായി തിരിഞ്ഞ് മരത്താക്കര, പുതുക്കാട്, കൊടകര, ചാലക്കുടി, ഒല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ സഞ്ചരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒരു അജ്ഞാതന്‍ യുവാവിനെ പിന്തുടര്‍ന്നിരുന്നതായി വിവരം ലഭിക്കുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.

Thrissur Ripper Model Attack
അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?
Summary

Thrissur Ripper Model Attack: accused arrested within 24 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com