വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡനശ്രമത്തിന് ഇരയായത്
sexual assault case
sexual assault caseപ്രതീകാത്മകചിത്രം
Updated on
1 min read

കൊച്ചി: പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ‌. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് ശനിയാഴ്ച സംഭവമുണ്ടായത്.

sexual assault case
അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡനശ്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. സംഭവത്തിൽ അങ്കമാലി പൊലീസ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

sexual assault case
തൃശൂര്‍ റിപ്പര്‍ മോഡല്‍ ആക്രമണം: 'പിന്നില്‍ അവിഹിതം', പ്രതി 24 മണിക്കൂറിനകം പിടിയില്‍- വിഡിയോ

കേരളത്തിൽ എത്തിയിട്ട് എത്ര നാളായി എന്നും എവിടെയാണ് ജോലിചെയ്യുന്നതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാൾ മുമ്പ് മറ്റേതെങ്കിലും ക്രിമിനൽ കേസിൽ പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Summary

Uttar Pradesh native arrested for trying to rape girl by entering house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com