വൃദ്ധദമ്പതികളെ വെട്ടിക്കൊന്നു, മുത്തശ്ശിയുടെ തല അറുത്ത് സ്റ്റെയര്‍കേസില്‍ വെച്ചു; ഒളിവില്‍ പോയ കൊച്ചുമകന്‍ പിടിയില്‍

വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരെയാണ് കൊച്ചുമകന്‍ വെട്ടിക്കൊലപ്പെടുത്തിയത്
അക്മൽ/ ടിവി ദൃശ്യം
അക്മൽ/ ടിവി ദൃശ്യം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊച്ചുമകന്‍ പിടിയില്‍. മുന്ന എന്ന അക്മല്‍ (27) ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം മംഗലാപുരത്തേക്ക് പോകുമ്പോഴാണ് പ്രതി പൊലീസ് വലയിലായത്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരെയാണ് കൊച്ചുമകന്‍ അക്മല്‍ ഇന്നലെ രാത്രി വെട്ടിക്കൊലപ്പെടുത്തിയത്. വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയശേഷം ജമീലയുടെ കഴുത്ത് അറുത്ത് സ്റ്റെയര്‍കേസില്‍ വെക്കുകയും ചെയ്തു. രാത്രി പത്തരയോടെ അക്മല്‍ പുറത്തേക്ക് പോകുന്നത് കണ്ടതായി സമീപവാസികള്‍ പൊലീസിനെ അറിയിച്ചു.

രാവിലെ ദമ്പതികളുടെ ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും ആരെയും പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് വീടിനകത്തു നോക്കിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. മംഗലാപുരത്ത് മുമ്പ് പഠിച്ചിരുന്ന അക്മലിനെ മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് നേരത്തെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വൃദ്ധദമ്പതികളുടെ മകളുടെ മകനാണ് അക്മല്‍. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് മകള്‍ മറ്റൊരു വിവാഹം കഴിച്ചു. ഇതേത്തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് അക്മല്‍ വളര്‍ന്നിരുന്നത്. ദമ്പതികളുടെ ചെറുമകനാണ് പ്രതിയെന്നും, ഇയാളെ കസ്റ്റഡിയിലെടുത്തതായും തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി. കൊലപാതക കാരണം എന്താണെന്ന് കണ്ടെത്താന്‍ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com