മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു
Thumboly SNV LP School Closed for 21 Days Amid Mumps Outbreak
മുഹറം പ്രമാണിച്ച് ജൂലൈ ഏഴ് ദേശീയ അവധിയെന്ന് പ്രചാരണം (holiday)
Edited By:
Updated on
1 min read

ആലപ്പുഴ: മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി. ജില്ലാകലക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

Thumboly SNV LP School Closed for 21 Days Amid Mumps Outbreak
കോറോ ഹെല്‍ത്ത് കമ്പനി 900 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; ഇടപെട്ട് സർക്കാർ; തീരുമാനം മരവിപ്പിച്ചു, തിങ്കളാഴ്ച ചർച്ച

രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഒരുക്കണമെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Thumboly SNV LP School Closed for 21 Days Amid Mumps Outbreak
'നല്ല നാളേയ്ക്കായി ലഹരിക്കെതിരെ പോരാടും'; തൂഫാന്‍ ജാഗരണ്‍ റാലിയില്‍ അണിനിരന്ന് നാട്ടുകാരും കുട്ടികളും
Thumboly SNV LP School Closed for 21 Days Amid Mumps Outbreak
നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണം; അടിയന്തരമായി നേതൃയോഗം വിളിക്കണം; കെപിസിസി അധ്യക്ഷന് കത്ത്
Thumboly SNV LP School Closed for 21 Days Amid Mumps Outbreak
'പാർട്ടിയിൽ ഏകഛത്രാധിപതികളില്ല, 'യെസ് ബോസ്' സംസ്കാരവുമില്ല; സുധീരന് ആശങ്ക പറയാം'
Summary

Thumboly SNV LP School Closed for 21 Days Amid Mumps Outbreak

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com