ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് (bakrid) എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്..സിന്ധു നദീജലക്കരാര്‍ (Indus Waters Treaty ) മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വീണ്ടും പാകിസ്താന്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന് ഇന്ത്യക്ക് കത്ത് നല്കി. ഇത് നാലാം തവണയാണ് ആവശ്യവുമായി പാകിസ്ഥാന് ഇന്ത്യയെ സമീപിക്കുന്നത്..അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല മേധാവി ഇലോണ്‍ മസ്കും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിഷയം അന്താരാഷ്ട ചര്‍ച്ചയാകുന്നു. (Donald Trump and Elon Musk) ഇലോണ്‍ മസ്കിന് രാഷ്ട്രീയ അഭയം നല്കാന് തയ്യാറാണെന്ന റഷ്യയുടെ നിലപാടാണ് വിഷയത്തിന്റെ ഗതിമാറ്റുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് ദിമിത്രി നോവിക്കോവാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്..പ്രൊഫസർ ടി ജെ ജോസഫ് കൈവെട്ട് കേസിലെ (hand-chopping case) മുഖ്യപ്രതിയായ സവാദ് സംഭവത്തിന് ശേഷം തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവിൽ കഴിഞ്ഞതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. സവാദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്..പരമ്പരാഗത ശവസംസ്കാര ചടങ്ങുകൾക്ക് നിലവിൽ വലിയ തുകയാണ് ചെലവാകുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മരണാനന്തരം അന്തസ്സായ അന്ത്യകർമ്മങ്ങൾ ബുദ്ധമുട്ടിലാക്കുന്ന അവസ്ഥ ഇന്ന് പലഭാഗത്തുമുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സംരംഭത്തിന് കണ്ണൂരിലെ ചൊക്ലി തുടക്കമായി. മരിച്ചവർക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക് അന്തസ്സുള്ള അന്ത്യകർമ്മങ്ങൾ ഉറപ്പാക്കുന്നതിനായി സിപിഎം മേനപ്രം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സേന രൂപീകരിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates