മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം, എന്‍ഡിഎ ജയം ആശങ്കപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

todays top 5 news
top 5 news

1. മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

Congress
Congressഫയൽ

2. 'എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല'; മുഖ്യമന്ത്രി

Chief Minister Pinarayi Vijayan
Chief Minister Pinarayi Vijayan ഫയൽ

3. 'പ്രവര്‍ത്തകര്‍ക്ക്, തിരുവനന്തപുരത്തിന്, ജനങ്ങള്‍ക്ക് നന്ദി'; ബിജെപി മുന്നേറ്റം ആഘോഷമാക്കി നരേന്ദ്ര മോദി

Prime Minister Narendra Modi
Prime Minister Narendra Modi

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച എന്‍ഡിഎയുടെ നേട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടാമത്തെ ട്വീറ്റ്. കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിച്ചാണ് പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ട്വീറ്റ്.

4. ടീം യുഡിഎഫിന്റെ വിജയം, സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ അംഗീകരിച്ചു: വി ഡി സതീശന്‍

Local Body Elections 2025 vd satheesan reaction
Local Body Elections 2025 vd satheesan reaction

5. അപ്രതീക്ഷിത തിരിച്ചടി, അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫും ബിജെപിയും വോട്ടുകള്‍ പങ്കുവെച്ചു: എം വി ഗോവിന്ദന്‍

 M V Govindan
M V Govindan ഫയൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍  അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാല്‍ ഈ നേട്ടങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിഫലിച്ചില്ല എന്ന കാര്യവും സംഘടനാപരമായ കാര്യങ്ങളും പരിശോധിക്കും. ജനവിശ്വാസം നേടുന്നതിനുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തലത്തിലും സംഘടനാതലത്തിലും നടത്തുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com