തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാര്‍ക്ക് സസ്പന്‍ഡ് ചെയ്തു. ഉത്തരമേഖലാ ഐജി രാജ്പാല് മീണയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ നുഹ്മാന്‍, സിപിഒ മാരായ ശശിധരന്, സജീവന്, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. റേഞ്ച് ഡിഐജി നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. .ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പസംഗമത്തിലേക്ക് നേരിട്ടെത്തി ക്ഷണിച്ചു. ആലപ്പുഴയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ ചടങ്ങിലേക്ക് ക്ഷണിച്ചത്..തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം അടയാളപ്പെടുത്തി ശിശുമരണ നിരക്കിലെ കുറവ്. അമേരിക്കന്‍ ഐക്യനാടുക(യുഎസ്എ)ളേക്കാള്‍ കുറവാണ് കേരളത്തിലെ ശിശുമരണ നിരക്കെന്നാണ് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. .കോഴിക്കോട്: ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് കേരള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് മുന്‍ എംഎല്‍എ വി ടി ബല്‍റാം. പോസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും, പിഴവ് സംഭവിച്ചിട്ടുണ്ടെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ബല്‍റാം സ്ഥാനമൊഴിഞ്ഞത്..തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളെ കണ്ടു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് ഇതുവരെ സമവായമായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates