
കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ കഴിഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ (Pre-monsoon rain) സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. സിപിഎം പ്രവര്ത്തകന് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ(Biju murder case) കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്നും കയ്യില്‍ കാശില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്നും പി വി അന്‍വര്‍ ( P V Anvar ). പൈസ വേണ്ടേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ഇന്നത്തെ 5 വാര്‍ത്തകള്‍ (top 5 news)അറിയാം.
തൃശൂര്‍: എതിര് സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന് ഷൗക്കത്ത് ( Aryadan Shoukath ) പറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ കഴിഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ (Pre-monsoon rain) സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനല്‍ക്കാല മഴ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ലഭിച്ചത് 116 ശതമാനം അധികമഴ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
