'ജയിലില്‍ ആയാല്‍ പുറത്ത്'; ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ, യുവ എംഎല്‍എ മോശമായി പെരുമാറിയെന്ന് നടി;ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5 news
top 5 news

1. 'ജയിലില്‍ ആയാല്‍ പുറത്ത്'; ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ; കീറിയെറിഞ്ഞ് പ്രതിപക്ഷം, സഭയില്‍ കയ്യാങ്കളി

mit Shah speaks in the Lok Sabha during the Monsoon session of Parliament
അമിത് ഷാ ബില്‍ അവതരിപ്പിക്കുന്നുപിടിഐ

2. 'നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണം', 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി

Pinarayi vijayan
പിണറായി വിജയന്‍ - Pinarayi vijayanFacebook

ന്യൂഡല്‍ഹി: ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമവന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ 31ാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്നതുള്‍പ്പടെയുള്ള മൂന്ന് ബില്ലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫെയ്‌സ് ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

3. 'ഹു കെയേര്‍സ്' എന്നാണ് അയാളുടെ നിലപാട്, യുവ നേതാവില്‍ നിന്നും നേരിട്ടത് മോശം പെരുമാറ്റം; വെളിപ്പെടുത്തലുമായി നടി

Rini Ann George
Rini Ann Georgefacebook

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ താരം റിനി ആന്‍ ജോര്‍ജ് രംഗത്ത്. തനിക്ക് നേരിട്ട മോശം അനുഭവങ്ങള്‍ ഒരു അഭിമുഖത്തിലാണ് റിനി തുറന്നു പറഞ്ഞത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, ആരോപണവിധേയനായ വ്യക്തിക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചെന്നും റിനി പറഞ്ഞു.

4. 'തിങ്കളാഴ്ച വരെ അറസ്റ്റ് വേണ്ട'; ബലാത്സംഗക്കേസില്‍ വേടന് ആശ്വാസം, രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം

Rapper Vedan
റാപ്പര്‍ വേടൻ Rapper Vedanഇൻസ്റ്റ​ഗ്രാം

5. പുടിന്‍ ഇന്ത്യയിലേക്ക്, മോദിയുമായി കൂടിക്കാഴ്ച ഡിസംബര്‍ അവസാനം; സ്ഥിരീകരിച്ച് റഷ്യന്‍ എംബസി

Putin to visit India, meet PM Modi by end of year: Russian embassy
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും പ്രധാന മന്ത്രി നരേന്ദ്രമോദിയും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com