ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു..താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും, കൃത്യമായി എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തുവെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. വിശദീകരണം ചോദിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. അത് മുഖ്യമന്ത്രിക്ക് ഏല്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്കിയ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും..നടന് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമംഗലം സ്വദേശിയാണ് പരാതി നൽകിയത്..ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ബംഗ്ലാദേശ്. പാകിസ്ഥാന് ടീമിനെതിരെ ടെസ്റ്റ് പരമ്പരയെന്ന അനുപമ നേട്ടം താദ്യമായി സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയം നേടി അവര്‍ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു തൂത്തുവാരി..ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നടന് പ്രേം കുമാറിന്. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു ചെയര്മാന് സ്ഥാനത്തേക്ക് പ്രേംകുമാറിന്റെ നിയമനം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates