ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു, മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

തലയ്ക്ക് പരിക്കേറ്റ യുവാവിനെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 tourist was attacked at a food stall in Munnar
പ്രതീകാത്മക ചിത്രം
Updated on
1 min read

മൂന്നാര്‍: ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മര്‍ദനമേറ്റത്.

പരിക്കേറ്റ യുവാവിനെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം.

 tourist was attacked at a food stall in Munnar
സിപിഎം മുൻ എംഎൽഎ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരരം​ഗത്ത്

സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍, തനിക്ക് ശേഷം വന്നവര്‍ക്ക് ഭക്ഷണം കൊടുത്തതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് തട്ടുകടക്കാരനുമായി വാക്കുതര്‍ക്കമുണ്ടാകുകയായിവുന്നു. വാക്കുതര്‍ക്കം പിന്നീട് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.

യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരിക്കേല്‍പ്പിച്ചു. സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

 tourist was attacked at a food stall in Munnar
തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്
Summary

A tourist was attacked at a food stall in Munnar for questioning a delay in his order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com