ടി പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്
ടിപി ചന്ദ്രശേഖരന്‍
ടിപി ചന്ദ്രശേഖരന്‍ ഫയല്‍
Updated on
1 min read

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്‍സിലെത്തിച്ചത്.

മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ടിപി ചന്ദ്രശേഖരന്‍
'മോശപ്പെട്ട ഏര്‍പ്പാട്, അങ്ങനെയൊരു സംസ്‌കാരം ശരിയല്ല'

ഈ രണ്ടു പ്രതികൾ ഉൾപ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതിൽ എട്ടാംപ്രതി കെ സി രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി പി കെ കുഞ്ഞനന്തൻ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു. കെ കെ കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് പുറമെ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, സി എച്ച് അശോകൻ, എന്നിവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal, Bharathiraja
Top 5 News Today
ip binu
There are limitations in her arms and legs, but her mind is not tired of fighting for life
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com