

ആലപ്പുഴ കരുവാറ്റയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. പല്ലന സ്വദേശികളായ പ്രകാശന്‍(52), സുരേഷ്(49) എന്നിവരാണ് മരിച്ചത്. കരുവാറ്റ വള്ളംകളി കണ്ടശേഷം മടങ്ങുകയായിരുന്നു ഇവര്‍. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ പാതയില്‍ കരുവാറ്റ കുറിച്ചിക്കലില്‍ വെച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം.
കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) വള്ളംകളി കഴിഞ്ഞ് പ്രധാന റോഡില്‍ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടിയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റു ചിലര്‍ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിച്ച് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റാരെയും കണ്ടെത്താനായില്ല. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates