പുതുക്കാട്‌ - ഇരിങ്ങാലക്കുട സെക്‌ഷനിൽ ട്രെയിൻ നിയന്ത്രണം; കൂടുതൽ സർവീസ് നടത്താൻ കെഎസ്ആർടിസി

കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പുതുക്കാട്‌ - ഇരിങ്ങാലക്കുട സെക്‌ഷനിൽ 18, 19 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ നിർദേശിച്ചു.  

18ന്‌ മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ റദ്ദാക്കിയതും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു - തിരുവനന്തപുരം സെൻട്രൽ  പ്രതിദിന എക്‌സ്‌പ്രസ്‌ ഏഴുമണിക്കൂറും  വൈകി ഓടുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ കടുത്ത യാത്രാപ്രതിസന്ധിയുണ്ടാക്കുമെന്ന്‌ ആശങ്ക ഉയർന്നിരുന്നു.

എറണാകുളം ജങ്‌ഷൻ - ഷൊർണൂർ ജങ്‌ഷൻ മെമു, എറണാകുളം ജങ്‌ഷൻ–ഗുരുവായൂർ എക്‌സ്‌പ്രസ്‌ എന്നിവ ശനിയാഴ്‌ചയും ഞായറാഴ്‌ച തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌, ഷൊർണൂർ ജങ്‌ഷൻ– എറണാകുളം ജങ്‌ഷൻ മെമു എക്‌സ്‌പ്രസ്‌, ഗുരുവായൂർ– എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌, എറണാകുളം ജങ്‌ഷൻ - കോട്ടയം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ, കോട്ടയം–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്‌.

ശനിയാഴ്‌ച മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌ ഷൊർണൂർ ജങ്‌ഷൻ വരെ മാത്രമായിരിക്കും. ഈ ട്രെയിൻ ഞായറാഴ്‌ച ഷൊർണൂരിൽ നിന്നാണ്‌ മംഗളൂരു സെൻട്രലിലേക്ക്‌ പുറപ്പെടുക. നിരവധി ദീർഘ, ഹ്രസ്വദൂര ട്രെയിനുകൾ ഭാഗികമായാണ്‌ ഈ ദിവസങ്ങളിൽ സർവീസ്‌ നടത്തുന്നത്‌. ഇത്‌ വൻ യാത്രാപ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ്‌ സൂചന. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Guruvayoor temple
sexual harassment under the guise of modeling
Chandy's disregard for Oommen; Oommen Chandy's family does not attend the oath-taking ceremony
Will Pinarayi Vijayan take oath in front of G Sudhakaran?
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com