ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ആത്മഹത്യക്ക് ശ്രമിച്ചു; മെഡിക്കൽ കോളജിൽ

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്
റിഷാനയും പ്രവീണും/ ഫെയ്സ്ബുക്ക്
റിഷാനയും പ്രവീണും/ ഫെയ്സ്ബുക്ക്
Updated on
1 min read

തൃശ്ശൂര്‍: അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ നാഥ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സോഷ്യൽ മീഡിയകളിലൂടെ പ്രവീൺനാഥിനും ഭാര്യക്കും എതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.  

അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ ട്രാൻസ്ജെൻഡർ കൂട്ടായ്മ പരാതിയുമായി രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം 
പ്രവീണിന്റെ മരണത്തിന് ഉത്തരവാദികളാണെന്നാണ് ആരോപണം. ഇതിൽ നിയമനടപടി ആവശ്യപ്പെട്ട് കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com