ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മുഖ്യാതിഥിയായി എത്തി മകൾക്ക് ബിരു​ദ ദാനം നിർവഹിച്ച് മന്ത്രി; സന്തോഷം പങ്കിട്ട് ആന്റണി രാജു

മുഖ്യാതിഥിയായി എത്തി മകൾക്ക് ബിരു​ദ ദാനം നടത്തി മന്ത്രി; സന്തോഷം പങ്കിട്ട് ആന്റണി രാജു
Published on

തിരുവനന്തപുരം: മകൾക്ക് ബിരുദ ദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ. മെഡിക്കൽ കോളജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ആന്റണി രാജു. ചടങ്ങിൽ മകൾ റോഷ്‌നി രാജു ഉൾപ്പെടെയുള്ളവർക്ക് മന്ത്രി ബിരുദ ദാനം നിർവഹിച്ചു. ഈ സന്തോഷമാണ് ഫെയ്‌സ്ബുക്കിലൂടെ മന്ത്രി പങ്കുവെച്ചത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഇതിന്റെ ചിത്രവും മന്ത്രി എഫ്ബി പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം

മകൾക്ക് ബിരുദ ദാനം നൽകാനുള്ള അസുലഭ അവസരം ലഭിച്ചു. ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മകൾ ഡോ. റോഷ്നി രാജു ഉൾപ്പെടെയുള്ളവർക്ക് ബിരുദ ദാനം നടത്താൻ ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷം. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ.

ഒരു രക്ഷകർത്താവെന്ന നിലയിൽ നിരവധി തവണ കോളേജിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോളേജ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചു. ഒരു വർഷം മുമ്പ് നടക്കേണ്ട കോൺവൊക്കേഷൻ ചടങ്ങ് കൊവിഡ് മൂലമാണ് നീണ്ടു പോയത്.

സിഎസ്ഐ ദക്ഷിണേന്ത്യ മോഡറേറ്റർ റവ. ധർമ്മരാജ് റസാലം, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, എസ്എംസിഎസ്ഐ ഡയറക്ടർ ഡോ. ജെ. ബനറ്റ് എബ്രഹാം, ഡോ. ഷെൽഡം ജെയിംസ് ഗൗഡിനോ, ഡോ. പുനിതൻ ടെട്രോ ഒലി, എസ്എംസിഎസ്ഐ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. അനൂഷ മെർലിൻ, ഐഎംഎ നാഷണൽ പ്രസിഡന്റ് ഡോ. ജെ. എ. ജയപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com