വിദേശ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ട്രാവൽ ഏജൻസി ഉടമകൾ പിടിയിൽ

വിദേശ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി പണം തട്ടിയെടുത്തെന്ന കേസിൽ ട്രാവൽ ഏജൻസി ഉടമകൾ പിടിയിൽ
job scam- arrest
ഡോൾഫിയുടെ ഭർത്താവും കേസിൽ പ്രതിയുമായ സജു സൈമൺ ഒളിവിലാണ്പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി പണം തട്ടിയെടുത്തെന്ന കേസിൽ ട്രാവൽ ഏജൻസി ഉടമകൾ പിടിയിൽ. ശാസ്തമംഗലം ബ്രൂക്ക്‌പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സ് എംഡി ഡോൾഫി ജോസഫൈൻ, മകൻ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.

ഡോൾഫിയുടെ ഭർത്താവും കേസിൽ പ്രതിയുമായ സജു സൈമൺ ഒളിവിലാണ്. കാനഡ, യുഎസ്എ, യുകെ എന്നിവിടങ്ങളിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി. ഇവർക്ക് എതിരെ 21 പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാൽപതോളം പേർ തട്ടിപ്പിനിരയായെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

6 പേർ നൽകിയ പരാതിയിൽ 3 കേസുകളാണ് മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഇവർക്കു 7 മുതൽ 10 ലക്ഷം രൂപ വരെ നഷ്ടമായി. വിവിധ രാജ്യങ്ങളിൽ 2 മുതൽ 4 ലക്ഷം രൂപവരെ ശമ്പളം വാ​ഗ്ദാനം ചെയ്തു സാമൂഹിക മാധ്യമങ്ങൾ വഴി ഇവർ പരസ്യം നൽകുകയും 2 മുതൽ 8 ലക്ഷം രൂപവരെ വാങ്ങിയെന്നുമാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞും വിസ ലഭിച്ചില്ല. പണം മടക്കിനൽകാനും സ്ഥാപനം തയാറായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഉടമകൾ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു.

job scam- arrest
അരി നിര്‍ബന്ധമില്ല, പുല്ലും ഇലകളും ധാരാളം; അരിക്കൊമ്പന്‍ 'ദുശ്ശീലങ്ങളെല്ലാം' മാറ്റി, മര്യാദക്കാരനായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ODEPC job 2026
Guide for Indian students on studying abroad after Plus Two
share market
Prashobh C Valsan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com