ഓണക്കാലത്ത് യാത്ര പോയാലോ? ബജറ്റ് കാലിയാക്കാതെ വിനോദയാത്ര, ട്രിപ്പുകളുമായി കെഎസ്ആർടിസി 

പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയുള്ള യാത്രയാണ് ഇത്തവണത്തെ പ്രത്യേകത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി ഓണക്കാല വിനോദയാത്ര ഒരുക്കി കെഎസ്ആർടിസി. പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയുള്ള യാത്രയാണ് ഇത്തവണത്തെ പ്രത്യേകത. രാമപുരം നാലമ്പല ദർശനം ഉൾപ്പെടെയുള്ള മറ്റ് യാത്രകളും ഒരുക്കിയിട്ടുണ്ട്. 

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. യുധിഷ്ഠിരൻ പ്രതിഷ്ഠ നടത്തിയ ചെങ്ങന്നൂർ തൃച്ചിറ്റാട്ട് മഹാവിഷ്ണു ക്ഷേത്രം, ഭീമൻ പ്രതിഷ്ഠ നടത്തിയ ചെങ്ങന്നൂർ തിരുപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, അർജുനൻ പ്രതിഷ്ഠ നടത്തിയ ആഖന്മുള പാർഥസാരഥി ക്ഷേത്രം, നകുലൻ പ്രതിഷ്ഠ നടത്തിയ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, സഹദേവൻ പ്രതിഷ്ഠ നടത്തിയ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് പാണ്ഡവർ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്നത്. 

ഓ​ഗസ്റ്റ് ആറ് മൂന്നാൽ - മാമലക്കണ്ടം, രാമപുരം നാലമ്പലം, 12ന് വയനാട്, 15ന് ​ഗ​വി, 21ന് പഞ്ചപാണ്ഡവ ക്ഷേത്രം, 26ന് മലക്കപ്പാറ, 27ന് തെന്മല - പാലരുവി, സെപ്റ്റംബർ ഒന്നിന് പാലരുവി, രണ്ടിന് തെന്മല, മൂന്നിന് ചതുരം​ഗപ്പാറ, ഒൻപതിന് വയനാട് എന്നിങ്ങനെയാണ് യാത്രകളുടെ ക്രമീകരണം. 9447433090, 9447223212 എന്നീ നമ്പറുകളിൽ വിളിച്ച് യാത്രയ്ക്ക് ബുക്ക് ചെയ്യാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com