ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ / ഫയല്‍
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ / ഫയല്‍
Updated on: 
1 min read


തിരുവനന്തപുരം: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി പിന്നാലെ അറിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് തോല്‍വിയും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കാനിരുന്ന യോഗമാണ് മാറ്റിയത്. തിരുവനന്തപുരം, എറണാകുലം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com