
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് പേർ കൊല്ലപ്പെട്ടു.ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്. ജെൻ പ്രക്ഷോഭത്തിൽ കത്തിയമർന്ന നേപ്പാളിൽ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിലെ വോട്ടു ചോർച്ചയിൽ ചർച്ചകൾ സജീവമായി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
ജെൻ പ്രക്ഷോഭത്തിൽ കത്തിയമർന്ന നേപ്പാളിൽ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകാരികളായ യുവാക്കളോട് ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണൻ വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നും വോട്ട് ചോര്‍ച്ച. പ്രതിപക്ഷ നിരയില്‍ നിന്നും 15 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലഭിച്ചെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തെ വോട്ടു ചോർച്ചയെക്കുറിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates