പൈനാപ്പിളും ഓറഞ്ചുമൊന്നും ഇനി വേണ്ട, ന്യൂഡില്‍സും ബണ്ണും മതി; പടയപ്പയുടെ ആക്രമണത്തില്‍ വലഞ്ഞ് വഴിയോരക്കച്ചവടക്കാര്‍

കഴിഞ്ഞദിവസം രാത്രി പെരിയവാര പാലത്തിന് സമീപമുള്ള നാല് കടകളാണ് പടയപ്പ തകര്‍ത്തത്. വില്‍പ്പനയ്ക്കായി വെച്ചിരുന്ന സാധനങ്ങളും അകത്താക്കി
Tusker Padayappa attacks again in Munnar
Tusker Padayappa attacks again in Munnar file, screen grab
Updated on
1 min read

തൊടുപുഴ: ക്യാരറ്റും പൈനാപ്പിളും ഒന്നും വേണ്ട പടയപ്പയ്ക് ഇപ്പോള്‍ പ്രിയം ന്യൂഡില്‍സും ബണ്ണും ഒക്കെയാണ്. പടയപ്പയുടെ ഭക്ഷണ രീതികള്‍ മാറിയതോടെ വെട്ടിലായിരിയ്ക്കുകയാണ് മൂന്നാറിലെ വഴിയോര കച്ചവടക്കാര്‍. നിരവധി വഴിയോര കടകള്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

Tusker Padayappa attacks again in Munnar
Today's top 5 news- എംപുരാൻ ചോര്‍ന്നത് എവിടെ നിന്ന്?, സഹായഹസ്തവുമായി ഇന്ത്യ, ഉത്തരക്കടലാസുകൾ കാണാനില്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുമ്പൊക്കെ വഴിയോര കച്ചവട കേന്ദ്രങ്ങള്‍ തകര്‍ത്തും ലോറി തടഞ്ഞു നിര്‍ത്തിയുമൊക്കെ പടയപ്പ അകത്താക്കിയിരുന്നത് പൈനാപ്പിളും ഓറഞ്ചും ക്യാരറ്റും ഒക്കെയായിരുന്നു.

Tusker Padayappa attacks again in Munnar
ഈ മരുന്ന് വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അടിയന്തര നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കഴിഞ്ഞദിവസം രാത്രി പെരിയവാര പാലത്തിന് സമീപമുള്ള നാല് കടകളാണ് പടയപ്പ തകര്‍ത്തത്. വില്‍പ്പനയ്ക്കായി വെച്ചിരുന്ന സാധനങ്ങളും അകത്താക്കി. വഴിയോര കടകളില്‍ മുമ്പ് പഴ വര്‍ഗ്ഗങ്ങള്‍ ആയിരുന്നു വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്. പടയപ്പയുടെ ശല്യം രൂക്ഷമായതോടെ വ്യാപാരികള്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വില്‍ക്കാന്‍ ആരംഭിക്കുകയായിരുന്നു. പഴവര്‍ഗ്ഗങ്ങള്‍ ഒഴിവാക്കി ബേക്കറി ഉല്‍പ്പന്നങ്ങള്‍ അകത്താക്കാന്‍ ആരംഭിച്ചതോടെ വ്യാപാരികള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

Summary

Tusker Padayappa attacks again in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com