കടയില്‍ നിന്ന് മടങ്ങവേ തെരുവുനായ ആക്രമണം; പന്ത്രണ്ടുകാരന്റെ കൈയിലും തുടയിലും കടിയേറ്റു 

നാദാപുരത്ത് പന്ത്രണ്ടു വയസുകാരനെ തെരുവുനായ കടിച്ചു
തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റപ്പോള്‍
തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റപ്പോള്‍
Updated on
1 min read

കോഴിക്കോട്: നാദാപുരത്ത് പന്ത്രണ്ടു വയസുകാരനെ തെരുവുനായ കടിച്ചു. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ 11മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വച്ചാണ് സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ജയസൂര്യയുടെ നേര്‍ക്ക് തെരുവുനായ ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. നാദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com