കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കി ട്വന്റി 20. മുന്നണികളുടെ ഭീഷണി വകവയ്ക്കാതെ വോട്ടുചെയ്യാന്‍ പോയ വയനാട് സ്വദേശികളായ ദമ്പതികള്‍ാണ് ട്വന്റി ട്വന്റിയുടെ സമ്മാനം. തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത അനുമോദന യോഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സമ്മാന വിതരണം.
ആക്രമണം നേരിട്ടിട്ടും വോട്ട് ചെയ്യാന്‍ മനസാന്നിധ്യം കാണിച്ച ദമ്പതികളായ പ്രിന്റു-ബ്രിജീത്ത എന്നിവരെയാണ് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. സാബു ജേക്കബ് അനുമോദന വേദിയിലേക്ക് ഇവരെ വിളിച്ച് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആദ്യം മടങ്ങിപ്പോയ ദമ്പതികൾ പൊലീസിന്റെ സഹായത്തോടെ തിരിച്ചെത്തി വോട്ട് ചെയ്യുകയായിരുന്നു. ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ മർദിക്കുകയും ഭാര്യയുടെ ചുരിദാർ ഉൾപ്പെടെ വലിച്ചു കീറുകയും ചെയ്തിട്ടും അതെല്ലാം സഹിച്ച് വീണ്ടും പോയി വോട്ടു ചെയ്ത ദമ്പതികളെയാണ് അഭിനന്ദിക്കേണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു.
‘ഈ കിഴക്കമ്പലത്തിന്റെ ധീരപുത്രൻമാരാണ് ഇവർ, ട്വന്റി ട്വന്റിയുടെ ധീരപുത്രന്മാർ, മർദിച്ച് അവശരാക്കിയിട്ടും വോട്ടു ചെയ്യണം സാറെ എന്നു പറഞ്ഞ് ഉച്ചയ്ക്കു ശേഷം പൊലീസ് സഹായത്തോടെ പോയി വോട്ടു ചെയ്തു. ഡൽഹിയിൽനിന്ന് വയനാട്ടിൽ വന്ന് ഒരാൾക്ക് മത്സരിക്കാമെങ്കിൽ വയനാട്ടിൽ നിന്ന് കിഴക്കമ്പലത്ത് വന്ന് 14 വർഷമായി ജീവിക്കുന്ന ഒരാൾ വോട്ടു ചെയ്യരുതെന്ന് പറയുന്നതിൽ എന്തു ന്യായമാണുള്ളത്? ഈ രാഷ്ട്രീയക്കാരെയാണ് തിരിച്ചറിയേണ്ടത്. ഇവരെ തളച്ചേ പറ്റൂ. അതിനായി ആരെങ്കിലും മുന്നിട്ടിറങ്ങാതെ നാടു നന്നാവില്ല’ സാബു ജേക്കബ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates