

കല്‍പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. പതിനാറുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ മക്കിമല കാപ്പിക്കുഴിയില്‍ ആഷിഖ് (25), ആറാംനമ്പര്‍ ഉന്നതിയിലെ ജയരാജന്‍ (25) എന്നിവരാണ് പിടിയിലായത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത് എന്നാണ് വിവരം. രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടിയെ വീട്ടില്‍നിന്നു ബലം പ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണമാണ് പീഡന വിവരം പുറത്തറിയാന്‍ ഇടയാക്കിയത്.
പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Two arrested for molesting 16 year old girl in Wayanad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
