മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

മട്ടാഞ്ചേരി സ്വദേശി നൗഫല്‍ എന്നയാളാണ് പിടിയിലായത്
MDMA seized
നൗഫല്‍
Edited By:
Updated on
1 min read

കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പൊലീസ്. രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചി ഡാന്‍സാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്.

MDMA seized
സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി, ഫോണില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളും; ടെലഗ്രാം വഴി വില്‍പ്പന; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

നൗഫലിന്റെ പക്കല്‍ നിന്നും 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോയോളം എംഡിഎംഎ പിടിച്ചെടുക്കുന്നത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.

ഇന്നലെ പാലാരിവട്ടത്തു നിന്നും ലഹരിമരുന്നുമായി നൗഫലിന്റെ സുഹൃത്ത് പൊലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നൗഫലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ മുമ്പും ലഹരിക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

MDMA seized
കേരളത്തിലെ ആകാശത്ത് ഇന്ന് 'ബഹിരാകാശ നിലയം' കാണാം!
MDMA seized
പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് ദീപ ദാസ് മുന്‍ഷി; പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് ആവശ്യം
MDMA seized
പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; പിണറായി പറഞ്ഞത് ശരി: എംവി ഗോവിന്ദന്‍
Summary

Major drug bust in Mattancherry; around two kilograms of MDMA seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Muhammed Hussain
Drugs seized
vadakara mdma case
Four people caught with MDMA in Wayanad
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com