തൃശൂരില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

ഇരുവരുടെയും മൃതദ്ദേഹം കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്
അരുണ്‍കുമാര്‍,സജിക്കുട്ടന്‍
അരുണ്‍കുമാര്‍,സജിക്കുട്ടന്‍ടി വി ദൃശ്യം
Updated on
1 min read

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരുടെ മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുണ്‍കുമാര്‍,സജിക്കുട്ടന്‍
ചാലക്കുടിയിലും മാവേലിക്കരയിലും ബിഡിജെഎസ് സ്ഥാനാര്‍ഥികളായി, രണ്ടിടത്ത് പ്രഖ്യാപനം പിന്നീട്

കുട്ടികള്‍ വനത്തില്‍ വഴിതെറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം. കുട്ടികളെ കണ്ടെത്തുന്നതിന് ഏഴു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസും വനംവകുപ്പ് തെരച്ചില്‍ നടത്തിയത്.

കുട്ടികളുടെ മരണകാരണം എന്തെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു.

കാണാതായി അഞ്ച് ദിസത്തിന് ശേഷമാണ് പൊലീസിന് പരാതി ലഭിക്കുന്നത്. രണ്ടു കുട്ടികളും ബന്ധുക്കളുടെ വീട്ടില്‍ പോകുറുണ്ട് അങ്ങനെ പോയതായിരിക്കാമെന്നാണണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞും മടങ്ങി എത്താതിരുന്നതോടെയാണ് കുടുംബം പൊലീസിനെ വിവരം അറിയിച്ചത്. ഇതില്‍ സജികുട്ടന്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com