സുഹൃത്തിനെ രക്ഷിക്കാന്‍ പുഴയില്‍ ചാടി; ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പതിനേഴുകാരന്‍ അദിനാന്‍, പതിനഞ്ചുകാരനായ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.
Two students drowned in the Bavali River during a picnic
വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
Updated on
1 min read

കല്‍പ്പറ്റ: വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശികളായ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പതിനേഴുകാരന്‍ അദിനാന്‍, പതിനഞ്ചുകാരനായ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.

Two students drowned in the Bavali River during a picnic
യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമം; മൂന്ന് പേരെ വെടിവച്ചിട്ട് മലയാളി; ഒരാള്‍ കൊല്ലപ്പെട്ടു

കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് മരിച്ച ആഷിഖും അദ്നാനും. രണ്ടു ദിവസം മുൻപ് മൈസൂർ ഭാഗത്ത് വിനോദയാത്ര പോയി ഇന്ന് മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

Two students drowned in the Bavali River during a picnic
ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

മുബഷീർ എന്ന കുട്ടി ഒഴുക്കിൽപ്പെട്ടതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി രംഗത്തിറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളിൽ നിന്നുളള വിവരം. മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും മുങ്ങിയെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Summary

Two students drowned in the Bavali River during a picnic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com