അടിമാലിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; മൂന്നാർ സന്ദർശിച്ച് മടങ്ങിയ രണ്ടു യുവാക്കൾ മരിച്ചു

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു
വാഹനാപകടത്തിൽ മരിച്ച യുവാക്കൾ
വാഹനാപകടത്തിൽ മരിച്ച യുവാക്കൾ
Updated on: 
1 min read

തൊടുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23) തൃശൂർ സ്വദേശി കാർത്തിക് (20) എന്നിവരാണ് മരിച്ചത്.  എറണാകുളം കാക്കനാട്ടെ വൈൽ പഫ് കോഫി ഹൗസ് ജീവനക്കാരാണ് ഇരുവരും. 

മൂന്നാർ സന്ദർശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അടിമാലി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം നടന്നത്. ചാലക്കുടിയിൽ നിന്ന് മൂന്നാർ സന്ദർശനത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടുപേരും തത്ക്ഷണം തന്നെ മരിച്ചതായി അടിമാലി പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER