കൈയിൽ 5,000, കാറിൽ 44,000; കണക്കിൽ ഇല്ലാത്ത പണം; ത​ഹസിൽദാർ വിജിലൻസ് പിടിയിൽ

പിടിയിലായത് ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെ
Tehsildar arrested
മുരളീധരൻ നായർടെലിവിഷന്‍ ദൃശ്യം
Updated on: 
1 min read

പാലക്കാട്: കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ ​തഹസിൽദാർ വിജിലൻസ് പിടിയിൽ. പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്.

ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തഹസിൽദാറെ പിടികൂടിയത്. എജന്റുമാർ മുഖേന ശേഖരിച്ച പണമാണോ ഇതെന്നു അന്വേഷണം തുടരുന്നു.

Tehsildar arrested
'കളഭകേസരി' പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു; സംസ്കാരം നാളെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER