'മേയറെ കൊല്ലും, റീത്തുമായി പ്രതിപക്ഷ അംഗങ്ങള്‍; തൃശൂര്‍ നഗരസഭായോഗത്തില്‍ ബഹളം

മൂന്നുദിവസം മുമ്പ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍ പെട്ടു മരിച്ചിരുന്നു.
Uproar at Thrissur Corporation Council meeting over road accident
കോര്‍പ്പറേഷന്‍ യോഗത്തില്‍ റീത്തുമായി എത്തിയ പ്രതിപക്ഷ അംഗം SM ONLINE
Updated on
1 min read

തൃശൂര്‍: റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്പ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍ പെട്ടു മരിച്ചിരുന്നു. യുവാവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചുവന്ന ചായത്തില്‍ കുളിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിന് എത്തിയത്.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ ടേബിളിനു മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ രംഗം കലുഷിതമായി. യോഗത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.

Uproar at Thrissur Corporation Council meeting over road accident
തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍; മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍

10 അംഗങ്ങളെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. മേയറെ കൊല്ലുമെന്നും ശരീരത്തില്‍ റീത്തുവയ്ക്കും എന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ പ്രഖ്യാപിച്ചതോടെയാണ് രംഗം കൂടുതല്‍ ശബ്ദമുഖരിതമായത്. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ തുടര്‍ച്ചയായി മനുഷ്യജീവന് ഭീഷണിയാകുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയിലും ബൈക്കിലെത്തിയ ദമ്പതികള്‍ കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റിരുന്നു.

Uproar at Thrissur Corporation Council meeting over road accident
തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ പോരാട്ടമില്ല; സമദൂര സിദ്ധാന്തമെന്ന് പിവി അന്‍വര്‍
Summary

uproar in the Thrissur Corporation Council meeting over a road accident. adjourned for half an hour after a scuffle broke out between the opposition and the ruling party. Three days ago, a youth died after being hit by a bus while riding his scooter to avoid falling into a pothole on MG Road.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com