തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ പോരാട്ടമില്ല; സമദൂര സിദ്ധാന്തമെന്ന് പിവി അന്‍വര്‍

വീണാജോര്‍ജിന് ഒരു കാര്യത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ കഴിയാത്ത വിധം മുഖ്യമന്ത്രിയുടെ ഓഫീസാണ് ആരോഗ്യവകുപ്പിനെ പൂര്‍ണമായും ഭരിക്കുന്നതെന്ന് അന്‍വര്‍
PV Anvar says the aim is to contest maximum seats in the  local body polls
പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നുSM ONLINE
Updated on
2 min read

മലപ്പുറം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. അതുവരെ ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാനില്ലെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും യുഡിഎഫും എല്‍ഡിഎഫുമായും സമദൂര സിദ്ധാന്തമാണെന്നും വര്‍ഗീയകക്ഷികളൊഴികെ ആരുമായും സഹകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. ജനങ്ങളുടെ പൊതുവിഷയത്തില്‍ ഇടപെടുന്ന ആരുമായും സഖ്യമുണ്ടാക്കും. പരമാവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്ത ദിവസം ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

PV Anvar says the aim is to contest maximum seats in the  local body polls
കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല, മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം; കീം ഫലം ഉടന്‍

പോറ്റുമകനായ എംആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമവധി ശ്രമിച്ചിട്ടും അത് നടക്കാതെ പോയത് അന്‍വറിന്റെ പോരാട്ടം കൊണ്ട് കൂടിയാണ്. അവസാനം യുപിഎസ് സി കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് ഒരാളെ ഡിജിപിയാക്കേണ്ടി വന്നത് പിണറായി വിജയന്റെ ഗതികേടാണ്. അജിത് കുമാറിനെ ഡിജിപിയാക്കാന്‍ വഴിവിട്ട എല്ലാ മാര്‍ഗങ്ങളും, പഠിച്ച പണി പതിനെട്ടും പിണറായി നോക്കിയിരുന്നെന്നും അന്‍വര്‍ പറഞ്ഞു.

PV Anvar says the aim is to contest maximum seats in the  local body polls
'റവാഡയുടെ നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാര്‍'; കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

വീണാജോര്‍ജിന് ഒരു കാര്യത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ കഴിയാത്ത വിധം മുഖ്യമന്ത്രിയുടെ ഓഫീസാണ് ആരോഗ്യവകുപ്പിനെ പൂര്‍ണമായും ഭരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. എകെജി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന സജീവന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടെ, അയാളുടെ നിയന്ത്രണത്തിന് വിധേയമായി ഒപ്പധികാരം മാത്രമുള്ള മന്ത്രിയാക്കി വീണാ ജോര്‍ജിനെ മാറ്റി. ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയായപ്പോള്‍ വളരെ നല്ല രിതിയിലായിരുന്നു കേരളത്തിലെ ആരോഗ്യമേഖല. അവര്‍ക്ക് കേരളത്തിലെ ജനങ്ങളില്‍നിന്ന് കിട്ടിയ അംഗീകരവും അവരുടെ അധികാരക പാടവവുമാണ് അതിന് കാരണമായത്. പിന്നീട് അവരുടെ ഉയര്‍ച്ച തടയാന്‍ വേണ്ടിയാണ് അവരെ മാറ്റി നിര്‍ത്തിയത്. അതിന്റെ ദുരന്തം അനുഭവിക്കുന്നത് പാവം ജനങ്ങളാണ്.

PV Anvar says the aim is to contest maximum seats in the  local body polls
'റവാഡയുടെ നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാര്‍'; കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

നേരത്തെ ആശുപത്രിയുടെ വികസനകാര്യങ്ങളില്‍ ജനങ്ങള്‍ക്കും പഞ്ചായത്തിനുമെല്ലാം ഇടപെടാമായിരുന്നു. ഇപ്പോള്‍ ആശുപത്രിയിലേക്ക് ജനങ്ങള്‍ക്ക് കയറാന്‍ പറ്റാത്ത നിയമം കൊണ്ടുവന്നു. കാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് ഇടപെടാന്‍ കഴിയാത്തപോലെ ആരോഗ്യമേഖയിലും നിയമം കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്. മെഡിക്കല്‍ ഉദ്യോഗസ്ഥന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കിയാല്‍ പോലും പിഡിഡിപി നിയമപ്രകാരം ജയിലലടയക്കാനുള്ള നിയമം ഉണ്ടാക്കിയത് പിണറായിയാണെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വറിനെതിരെ പറഞ്ഞിട്ട് പിണറായിയില്‍ നിന്ന് എന്തെങ്കിലും സൗകര്യം കിട്ടാന്‍ വേണ്ടിയാണ് ചിലര്‍ തനിക്കെതിരെ പറയുന്നത്. അതുപറഞ്ഞോട്ട, നിലമ്പൂര്‍ തെരഞ്ഞെടുപ്പോടെ പിണറായിസം കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണ്. എകെ ബാലന് പഞ്ചായത്തില്‍ ഇപ്പോള്‍ ഒരുനിലയും വിലയും ഉണ്ട്. അത് കളയരുതെന്നാണ് ബാലേട്ടനോട് പറയാനുള്ളത്. ഒരു ചക്കവീണ് മുയല്‍ ചത്തെന്ന് കരുതി എല്ലായ്‌പ്പോഴും ചക്കവീണ് മുയല്‍ ചാകുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Summary

Trinamool Congress leader PV Anvar says the aim is to contest maximum seats in the three-tier panchayat elections. Till then, there will be no alliance with any front. no fight against Pinarayisam in the panchayat elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com