
റേഷൻ വിതരണത്തിൽ പുതിയ പദ്ധതി നടപ്പക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡിജിറ്റല്‍ കറന്‍സിയും ഇ-വാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പുതിയ പദ്ധതി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്രം സൗജന്യമായി റേഷന്‍ നല്‍കുന്ന മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഉടമകള്‍ക്കാണ് 'സ്മാര്‍ട്ട് പിഡിഎസ്' പദ്ധതിയുടെ ഭാഗമായി ഈ സൗകര്യം ലഭിക്കുന്നത്.