'അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം'; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍

രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെന്നും മകള്‍
V D Satheesan's daughter celebrates Pongala
വി ഡി സതീശനും മകളും screen grab
Updated on
1 min read

തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്.

V D Satheesan's daughter celebrates Pongala
വിശ്രമിക്കാന്‍ പന്തല്‍, ഭക്തര്‍ക്കായി പ്രത്യേകം സംവിധാനങ്ങള്‍; ആറ്റുകാല്‍ പൊങ്കാലയക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെന്നും മകള്‍ പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് അച്ഛന്‍ ആഗ്രഹിക്കുന്നതെന്നും മകള്‍ പറഞ്ഞു.

V D Satheesan's daughter celebrates Pongala
കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

''അച്ഛന്‍ ഒത്തിരി എഫേര്‍ട്ട് ഇടുന്നുണ്ട്. അതിന് ഫലം കാണണം എന്ന് ആഗ്രഹം ഉണ്ട്. അതാണ് പ്രാര്‍ഥന. അച്ഛന്‍ മുഖ്യമന്ത്രിക്കസേരയിലെത്തുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല'', മകള്‍ പറഞ്ഞു.

വി ഡി സതീശനും പൊങ്കാലയിടുന്ന സ്ഥലത്ത് കുടുംബത്തിനൊപ്പം എത്തി. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പൊങ്കാലയിടാറില്ലെന്നും ഒരു പുതിയ കാലമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അതാണ് തന്റെ ദൗത്യമെന്നും ബാക്കിയൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ലേയെന്നും അദ്ദേഹം പറഞ്ഞു.

Summary

V D Satheesan's daughter celebrates Pongala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com