'പ്രസം​ഗത്തിൽ പരിഭ്രാന്തി എന്തിന്? കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത വേണ്ട'

പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഇളിഭ്യരായി.....!
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ ഭരണ, പ്രതിപക്ഷത്തിന് പരിഭ്രാന്തി എന്തിനാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇരു കൂട്ടരും ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം. 

ഫെയ്സ്ബുക്ക് കുറിപ്പ്

"ചോദ്യം : ബിജെപിയോട് അയിത്തമില്ലേ ?
ഉത്തരം : അയിത്തമില്ലാതാക്കാൻ എക്കാലവും പ്രയത്നിച്ചവരാണ് കത്തോലിക്ക സഭ , ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയല്ലേ ?
ചോദ്യം : താങ്കൾ പറയുന്നത് ജനങ്ങൾ സ്വീകരിക്കുമോ ?
ഉത്തരം : മലയോര കർഷകരുടെ വികാരമാണ് ഞാൻ പറഞ്ഞത് ...
ചോദ്യം: ബിജെപിക്ക് എം.പിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ?
ഉത്തരം : എന്ന് ഞാൻ കരുതുന്നില്ല, പ്രശ്നപരിഹാരത്തിന് ആളാവുമല്ലോ  "

പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഇളിഭ്യരായി.....!

അതോടെ എം.വി ഗോവിന്ദനും വി.ഡി സതീശനും ബിഷപ്പിനെതിരെ രംഗത്തിറങ്ങി....

റബറിൻ്റെ പേരിൽ നിലപാട് എടുക്കരുത് പോലും !
ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിന് ?
ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ക്രിസ്ത്യാനികൾ ബിജെപിയോട് അയിത്തം കാട്ടണമെന്നാണ് "സഖ്യകക്ഷികളു"ടെ താൽപര്യം....

താങ്ങുവിലയിലെ തട്ടിപ്പും, ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണം....
മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്...
ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്...
'ഇരട്ട എഞ്ചിൻ സർക്കാർ' നടപ്പാക്കിയ വികസനങ്ങൾക്കാണ് ജനം വോട്ടു ചെയ്തത്...
ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്ത ഛത്തിസ്ഗഡിൽ കോൺഗ്രസാണ് ഭരിക്കുന്നതെന്ന് മറക്കരുത്....

ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പാരമ്പര്യത്തിൻ്റെ അപൂർവ സ്മാരകം ഒറ്റയടിക്ക് മോസ്ക് ആയി മാറിയപ്പോൾ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്...!

സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ്...'

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com