'യുവതികളുടെ എതിര്‍വശത്ത് നിന്ന് പ്രതി സിഗരറ്റ് വലിച്ചു, ട്രെയിനില്‍ വഴക്കിട്ടത് രണ്ടുതവണ; ഗാര്‍ഡും ചോദ്യം ചെയ്തു'

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി രണ്ട് തവണ യുവതികളുമായി പ്രതി വഴക്കിട്ടിരുന്നുവെന്ന് സാക്ഷിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ പാസ്വാന്‍
varkala train incident investigation
ശങ്കര്‍ പാസ്വാന്‍
Updated on
1 min read

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി രണ്ട് തവണ യുവതികളുമായി പ്രതി വഴക്കിട്ടിരുന്നുവെന്ന് സാക്ഷിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ പാസ്വാന്‍. യുവതികള്‍ ഇരുന്നതിന്റെ എതിര്‍വശത്ത് നിന്നാണ് സുരേഷ് കുമാര്‍ സിഗരറ്റ് വലിച്ചത്. ഇവിടെ നിന്ന് വലിക്കാന്‍ പാടില്ലെന്ന് യുവതികള്‍ പറഞ്ഞതാണ് വഴക്കിന് കാരണമെന്നും ശങ്കര്‍ പറഞ്ഞു.

വഴക്കു കഴിഞ്ഞ് 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് ആ വഴി വന്നു. സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു. യുവതികള്‍ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് പ്രതി വിചാരിച്ചു. ഇതേ ചൊല്ലി വീണ്ടും തര്‍ക്കമായി. തുടര്‍ന്നാണ് ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്. പിന്നീട് അര്‍ച്ചനയുമായി പ്രതി വഴക്കിട്ടപ്പോള്‍ താന്‍ അങ്ങോട്ട് ചെന്നു. ആ സമയം പ്രതിയുടെ കൈയില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു അര്‍ച്ചന. പൊലീസ് തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ശങ്കര്‍ പറഞ്ഞു. ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത് ശങ്കര്‍ ആണ്.

കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കര്‍. ട്രെയിനിലെ ആക്രമണവും ശങ്കര്‍ പാസ്വാന്റെ രക്ഷാപ്രവര്‍ത്തനവും കേരളത്തില്‍ വലിയ വാര്‍ത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നില്‍ ശങ്കര്‍ വരാതിരുന്നത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കര്‍ പാസ്വാനെ പൊലീസ് കണ്ടെത്തിയത്.

റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരള എക്‌സ്പ്രസിനു വര്‍ക്കല കഴിഞ്ഞാല്‍ പേട്ടയിലും തിരുവനന്തപുരത്തുമാണ് സ്റ്റോപ്പുകള്‍. അന്വേഷണത്തില്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ ചുവന്ന ഷര്‍ട്ടുകാരന്‍ ഇറങ്ങിയത് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആണെന്ന് മനസ്സിലാക്കി. ഇവിടെ ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറുന്ന സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ദൗത്യം. രാത്രി സവാരി ആയതിനാല്‍ തന്നെ ചുവന്ന ഷര്‍ട്ടിട്ട ഒരാളെ കൊച്ചുവേളിയില്‍ ഇറക്കിയത് ഓട്ടോ ഡ്രൈവര്‍ ഓര്‍ത്തുവച്ചിരുന്നു. ഇത് അന്വേഷണസംഘത്തിനു കൂടുതല്‍ സഹായകരമായി. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തിയത്.

varkala train incident investigation
'അയ്യപ്പന്റെ അനുഗ്രഹം തേടിയെത്തി, വിശ്വസിച്ചാല്‍ കൈവിടില്ല'; ജന്മസാഫല്യമെന്ന് ശബരിമല മേല്‍ശാന്തി

പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന ആദ്യ സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അര്‍ച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയില്‍ പതിഞ്ഞു. ഇതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ബിഹാര്‍ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞത്.

varkala train incident investigation
'ആത്മഹത്യയിലേക്ക് തള്ളിവിടുന്നു'; ബിഎല്‍ഒമാര്‍ ഇന്ന് പണിമുടക്കും
Summary

varkala train incident investigation;witness says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com