സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്..എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി ഒരുനിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു..രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ബിജെപി ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുകയാണെന്നും എന്നാല്‍ ഓരോ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. ഇന്നും ജബല്പൂരില് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുന്നു. കഴിഞ്ഞവര്‍ഷം മാത്രം 700 ആക്രമണമാണുണ്ടായത്. മണിപ്പൂരില്‍ 200ലേറെ പള്ളികള്‍ കത്തിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.പാര്‍ലമെന്റിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ എവിടുത്തെ പ്രതിപക്ഷ നേതാവാണ്? ഫെയ്സ് ബുക്കിലെയോ അതോ ലോക്സഭയിലേതോ? എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം..യുവാക്കളെയും പുതുതലമുറയേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു. പ്രായപരിധി നിബന്ധന പുനഃപരിശോധിക്കുകയോ അല്ലെങ്കില്‍ ആവശ്യത്തിന് മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് പ്രതിനിധികള്‍ ആവശ്യമുയര്‍ത്തിയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates