'നോമ്പുകാലത്ത് മലപ്പുറത്ത് ഒരു പെട്ടിക്കട പോലും തുറക്കാന്‍ അനുവദിക്കുന്നില്ല; കോണ്‍ഗ്രസ് മുസ്ലീം ലീഗിന് പിന്നാലെ'

കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നത്. മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Vellappally Natesan
Vellappally Natesan
Updated on
1 min read

ആലപ്പുഴ: മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിക്കാനും അതുവഴി എല്ലാവരിലേക്കും ശരീഅത്ത് നിയമം കൊണ്ടുവരാനുമാണു ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എടത്വാ സെയ്ന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നത്. മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Vellappally Natesan
തൃശൂരിലും വോട്ടര്‍ പട്ടികയില്‍ തിരിമറി; സുരേഷ് ഗോപിയുടെ വീട്ടില്‍ 11 വോട്ടുകള്‍; വരണാധികാരിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ്

'മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നത്. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ല. സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റുകയുള്ളൂ.' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Summary

The Muslim League is trying to create their own country and, through it, bring Shariath law to everyone," said SNDP Yogam General Secretary Vellappally Natesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com