പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലിച്ചതച്ചു

സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
cpm attack
സ്റ്റേഷൻ വളപ്പിലിട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ മർദ്ദിക്കുന്നു ടിവി ദൃശ്യത്തിൽ നിന്ന്
Updated on: 
1 min read

കൊല്ലം: കൊല്ലം കടയ്ക്കലില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരുടെ മുന്നില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. കഴുക്കോലും പട്ടികയും കുറുവടികളും ഉപയോഗിച്ചായിരുന്നു അക്രമം.

വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് ആക്രമിച്ചത്. ജിഷ്ണുവിനെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയാഹ്ലാദ പ്രകടനത്തിനിടെ ജിഷ്ണു സിപിഎം പ്രവര്‍ത്തകരിലൊരാളുടെ വീടിന് സമീപത്തുവെച്ച് ഓലപ്പടക്കം പൊട്ടിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിച്ചത്.

cpm attack
'ഇതെന്തൊരു തോല്‍പ്പിക്കലാണ്, മുരളിയേട്ടനോട് അന്നേ പറഞ്ഞതാണ്, കേട്ടില്ല'

സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീര്‍, മുക്കുന്നം ബ്രാഞ്ച് അംഗം വിമല്‍കുമാര്‍, മങ്കാട് സ്വദേശി വിശഖ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com