'സ്മാര്‍ട്ട് സിറ്റിയില്‍ വിഎസ് ശരിയെന്നു കാലം തെളിയിച്ചു'; നിര്‍ണായകമായത് ദുബായ് കമ്പനിക്കെതിരായ കര്‍ക്കശ നിലപാട്

'പദ്ധതിയില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരായ നിരവധി വ്യവസ്ഥകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചത്.'
VS took a tough stance against the Dubai company crucial in the Smart City project
വി എസ് അച്യുതാനന്ദന്‍
Updated on
2 min read

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ വിജയത്തില്‍ നിര്‍ണായകമായത്, പദ്ധതിയുടെ പ്രാരംഭ ഘട്ടങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍. ദുബായ് ആസ്ഥാനമായ ടികോം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുന്നതിനെ വിഎസ് എതിര്‍ത്തത് തുടക്കത്തില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും പിന്നീട് ശരിയെന്നു വിലയിരുത്തപ്പെട്ടു.

2005-ല്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് കാക്കനാട് 250 ഏക്കറില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പദ്ധതിയില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരായ നിരവധി വ്യവസ്ഥകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചത്. പദ്ധതിക്കായുളള ഭൂമിയുടെ 12 ശതമാനത്തില്‍ സ്വന്തന്ത്രമായ അവകാശം വേണമെന്ന, ദുബായ് കമ്പനിയായ ടികോമിന്റെ ആവശ്യത്തിനെതിരെയായിരുന്നു എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നത്. 2006-ല്‍ വിഎസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിബന്ധനകള്‍ പുതുക്കുകയായിരുന്നു.

VS took a tough stance against the Dubai company crucial in the Smart City project
'റിയാസിനെ പേടിപ്പിച്ച് പാകിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സില്‍ വെച്ചാ മതി....',വിഎസ് - വൈറൽ വിഡിയോ

'പദ്ധതിയില്‍ പ്രതിപക്ഷ നേതാവെന്ന നിലയിലും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും വിഎസ് സ്വീകരിച്ച കടുത്ത നിലപാടാണ് പൊതുമേഖലയില്‍ ഐടി മേഖലയെ നിലനിര്‍ത്തുന്നതില്‍ വഴിയൊരുക്കിയത്. പീന്നിടിത് നല്ല മാതൃകയാണെന്നും തെളിയിക്കപ്പെട്ടു' മുന്‍ എംപിയും സിഐടിയു ദേശീയ സെക്രട്ടറിയുമായ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.

'അന്ന്, വികസന വിരുദ്ധ നിലപാട് സ്വീകരിച്ചതിന് വിഎസിന് വളരെയധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. 2006 ല്‍, വിഎസ് അതേ കമ്പനിയുമായി ചര്‍ച്ച നടത്തി ആദ്യത്തെ നിബന്ധനകള്‍ മാറ്റി ഭൂമി പാട്ടത്തിന് നല്‍കാമെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ അപ്പോഴും ടികോമിന് സ്ഥലം സ്വതന്ത്രമായി കൈവശം വയ്ക്കണമെന്നായിരുന്നു താത്പര്യം' വിഎസിന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു പറഞ്ഞു.

VS took a tough stance against the Dubai company crucial in the Smart City project
''ഈ അച്യുതാനന്ദന്‍ എന്താണ് ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നത്? ആരാണിയാളെ ഉപദേശിക്കുന്നത്?''

'സ്ഥലം പാട്ടത്തിനാണെങ്കില്‍ ടികോമിന് ഭൂമി സബ്ലീസ് ചെയ്യാന്‍ മാത്രമേ കഴിയൂ എന്നതായിരുന്നു കാരണം. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ വന്‍കിടക്കാര്‍ പദ്ധിതിയില്‍ നിന്ന് അകലുമെന്നായിരുന്നു ടികോം കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നീട് ടീകോമിനും സ്വീകാര്യമായ പുതിയ വ്യവസ്ഥകളാണ് വിഎസ് മുന്നോട്ടുവച്ചതെന്ന്' ചന്ദ്രന്‍പിള്ള പറഞ്ഞു. 'ഐടി മേഖലയുടെ വികസനത്തില്‍ കൊച്ചിയുടെ വലിയ സാധ്യതകള്‍ ഞങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി എത്തിച്ചേര്‍ന്ന കരാര്‍ ഉപേക്ഷിച്ചാലും ഐടി മേഖലയിലൂടെ ഗുണം നേടാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഘട്ടം 1, ഘട്ടം 2 എന്നിവ നടപ്പിലാക്കിയതിനുശേഷം കൊച്ചി ഇപ്പോള്‍ ഏറ്റവും മികച്ച ഐടി ഹബ്ബുകളില്‍ ഒന്നായി മാറിയതായും' അദ്ദേഹം പറഞ്ഞു.

'പദ്ധതിയുടെ മൂന്നാം ഘട്ട വികസനത്തിനായി ഏകദേശം 300 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് കൊച്ചിയെ ഒരു മെഗാ ഐടി ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഇതെല്ലാം സാധ്യമായത് വിഎസിന്റെ ദീര്‍ഘകാല ദര്‍ശനവും തെറ്റായ കരാറുകള്‍ക്കെതിരായ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടായിരുന്നു' ചന്ദ്രന്‍ പിള്ള പറഞ്ഞു.

സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കി 2007 നവംബര്‍ 16 ന് വിഎസ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിക്ക് തറക്കല്ലിട്ടു. ഈ നിര്‍ണായക ഇടപെടലിലൂടെ ഭൂമി സംസ്ഥാന സ്വത്തായി തുടരുകയും വലിയ നിക്ഷേപമില്ലാതെ പദ്ധതിയില്‍ സര്‍ക്കാരിന് പങ്കാളിത്തം ഉറപ്പാക്കാക്കാനും സാധിച്ചു. ഇപ്പോള്‍, സ്മാര്‍ട്ട്‌സിറ്റി കൊച്ചി ആഗോള കമ്പനികളെ ആകര്‍ഷിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐടി ഹബ്ബായി മാറി.

Summary

'VS took a tough stance against the Dubai company that day'; What was crucial in the Smart City project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com