'എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ'; 'തെറിവിളിച്ചാലേ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂവെന്ന് ധാരണ'; വിമര്‍ശനം

നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ 'ആശാനാ'ണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ലോകകപ്പില്‍ ഫ്രാന്‍സ് താരം എംബാപ്പെയുമായി ബന്ധപ്പെട്ടുള്ള മുന്‍മന്ത്രി എംഎം മണിയുടെ സമൂഹമാധ്യമക്കുറിപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

സിപിഎം എംഎല്‍എയും മുന്‍ മന്ത്രിയുമാണ്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ 'ആശാനാ'ണ്. പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു. ബൽറാം കുറിച്ചു. 

'എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ നാളെ പാക്കലാം' എന്നാണ് മണിയുടെ പോസ്റ്റ്. കോപ്പ ഫൈനലിന് ശേഷം വീണ്ടുമൊരു ഞായര്‍. 
വാമോസ് അര്‍ജന്റീന എന്നും മറ്റൊരു കുറിപ്പില്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com