മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നൽ കുത്തി; കണ്ണൂരിൽ ചികിത്സയിലിരുന്ന 65കാരൻ മരിച്ചു

മരത്തിൽ കയറി കൊമ്പ് വെട്ടുമ്പോൾ കടന്നൽക്കൂട് ഇളകി
wasp attack 65 year old man dies
ശശി wasp attack
Updated on
1 min read

കണ്ണൂർ: കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യാവൂർ മുത്താറിക്കുളം പുളിമൂട്ടിൽ ശശി (65)യാണ് മരിച്ചത്.

ശനിയാഴ്ചയാണ് ശശിക്ക് കടന്നൽക്കുത്തേറ്റത്. മരത്തിൽ കയറി കൊമ്പ് വെട്ടുമ്പോൾ കടന്നൽക്കൂട് ഇളകി ശശിയെ കുത്തുകയായിരുന്നു.

wasp attack 65 year old man dies
വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം; വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് പരിക്ക്

ഉടൻ തന്നെ നാട്ടുകാർ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോ​ഗ്യ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ശശിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : സുഭദ്ര (ഇസ്രായേൽ). മക്കൾ: സുമേഷ്, സുമിത. മരുമക്കൾ: രമ്യ, അശോകൻ (ഖത്തർ).

wasp attack 65 year old man dies
​കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം
Summary

kannur wasp attack death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com