വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം; വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് പരിക്ക്

പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്
jessy
ജെസ്സി
Edited By:
Updated on
1 min read

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു.

jessy
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

ഇന്നുരാവിലെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മേപ്പാടി- ചൂരല്‍മല പ്രധാന രോഡില്‍ വെച്ചായിരുന്നു ആക്രമം.

jessy
വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

സാരമായി പരിക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്.

Summary

Wild elephant attack in Meppadi; Housewife dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com