

തിരുവനന്തപുരം: ഭൂതല ജലസംഭരണിയിൽ വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരത്തെ 37 സ്ഥലങ്ങളിൽ രണ്ട് ദിവസത്തേക്ക് ജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി. പിറ്റിപി നഗറിലെ ഭൂതല ജലസംഭരണിയിലാണ് വൃത്തിയാക്കൽ ജോലികൾ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക.
തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പിറ്റിപി നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിറ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്‌റ്റേറ്റ്, സത്യന്‍നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
